കാടോണം ആദിവാസി സമൂഹത്തിനു ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും എല്ലാം ഉപരി, കാടോ നാടോ ഭേതമില്ലാത്ത സ്നേഹത്തിന്റെ, സ്വാദിന്റെ, സംതൃപ്തിയുടെ ദിനങ്ങളാണ്.കഴിഞ്ഞ വര്‍ഷത്തേത്തിനു സമാനമായി ഈ വര്‍ഷവും ചിന്നാറിലെ 11 ആദിവാസി കുടികളിലും ഓണം അതിന്റെ സമൃദ്ധിയില്‍, രുചികളില്‍,സന്തോഷങ്ങളില്‍ കടന്നു ചെല്ലാൻ വനം വകുപ്പ് മുന്‍കൈ എടുക്കുന്നു. ഇത്തവണ ചിങ്ങം ഒന്ന് മുതൽ ഒരാഴ്ചക്കാലമാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ വിവിധ കുടികളില്‍ കാടോണം ആഘോഷിക്കപ്പെടുന്നത്. [ ഓഗസ്ത് 17മുതല്‍ 22 വരെ]നന്മയും, സ്നേഹവും, മനുഷ്യത്വവും മനസ്സില്‍ സൂക്ഷിക്കുന്നവരുടെ സഹകരണത്തോടെയാണ് വിഭാവസമൃദ്ധമായ സദ്യയോടു കൂടി വനം വകുപ്പ് കാടോണം വിഭാവനം ചെയ്തിരിക്കുന്നത്. വരും ദിനങ്ങളില്‍ ബഹു.ജില്ല കലക്ടര്‍ ഉള്‍പ്പടെ സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ കാടോണത്തില്‍ പങ്കെടുക്കുന്നു. ‘സദ്യ’ എന്നത് കേട്ട്കേള്‍വി പോലും ഇല്ലാത്ത കാടിന്റെ മക്കള്‍ക്ക് പുതിയൊരു അനുഭവമായിരുന്നു കഴിഞ്ഞ വര്‍ഷം ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ തുടക്കം കുറിച്ച കാടോണം. ഇത്തവണ ഓണക്കാലമെത്തിയതോടെ വനംവകുപ്പിനെ കാടോണത്തിന്റെ കാര്യം ഓര്‍മ്മപ്പെടുത്തിയത് അവരായിരുന്നു. വനം വകുപ്പിനും കാടിന്റെ മക്കള്‍ക്കും ഇത് വെറും ഓണസദ്യ മാത്രമല്ല. തലേന്ന് തന്നെ വനം ഉദ്യോഗസ്ഥരും, പാചകക്കാരും, കാടോണം സ്പോണ്സര് ചെയ്യുന്ന മനുഷ്യസ്നേഹികളും കുടികളില്‍ എത്തി സദ്യയുടെ ഒരുക്കങ്ങള്‍ നടത്തി അടുത്ത ദിവസം ഒരുമിച്ചിരുന്നു ഓണസദ്യയുണ്ട് മടങ്ങുന്നതോടുകൂടി അറിയാതെ സൃഷ്ട്ടിക്കപ്പെടുന്ന പരസ്പര വിശ്വാസത്തിന്റെയും, മനുഷ്യത്ത്വതിന്റെയും, തുല്യതയുടെയും, വനപരിപാലനത്തിന്റെയും എല്ലാം ഒരു അഭേദ്യമായ കൊടുക്കല്‍ വാങ്ങലുകളുണ്ട്. രുചിക്കൂട്ടുകല്ക്കുപരി അതാണ് ‘കാടോണം’ അര്‍ത്ഥമാക്കുന്നത്.
കാടോണം
by warden | Nov 27, 2017 | News & Events | 0 comments
Recent Comments